പി.സി ജോർജ് File Image
Kerala

എൻഡിഎ സ്ഥാനാർഥിയില്ല, നോട്ട‌യുമില്ല; വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമെന്ന് പി.സി. ജോർജ്

തെരഞ്ഞെടുപ്പു കമ്മിഷന്‍റേത് വിവരക്കേടാണെന്നും പി.സി. ജോർജ് പ്രതികരിച്ചു.

നീതു ചന്ദ്രൻ

പൂഞ്ഞാർ: തെരഞ്ഞെടുപ്പു കമ്മിഷനെതിരേ രൂക്ഷമായി പ്രതികരിച്ച് പി.സി. ജോർജ്. ജോർജിന്‍റെ വാർഡിൽ എൻഡിഎ സ്ഥാനാർഥി ഉണ്ടായിരുന്നില്ല. വോട്ടിങ് മെഷീനിൽ നോട്ട രേഖപ്പെടുത്താനുള്ള അവസരവും ഉണ്ടായിരുന്നില്ല. വൃത്തി കെട്ട തെരഞ്ഞെടുപ്പു സമ്പ്രദായമെന്നാണ് അദ്ദേഹം ആരോപിച്ചത്. തെരഞ്ഞെടുപ്പു കമ്മിഷന്‍റേത് വിവരക്കേടാണെന്നും പി.സി. ജോർജ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പു ശൈലിയിൽ എനിക്ക് വലിയ പരാതിയുണ്ട്. ഉള്ള രണ്ട് സ്ഥാനാർഥികളിൽ ഒരാൾക്കേ വോട്ട് ചെയ്യാൻ സാധിക്കൂ. ജനാധിപത്യത്തിൽ വോട്ട് അസാധുവാക്കാൻ അവകാശമുണ്ട്. ബിജെപി സ്ഥാനാർഥിയില്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ ആർക്ക് വോട്ടു ചെയ്യുമെന്നും പി.സി. ജോർജ് ചോദിച്ചു.

ഉന്നയിച്ച ചോദ‍്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ‍്യമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല