പി. ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയറായി പി. ഇന്ദിര. മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനാണ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് കോർ കമ്മിറ്റി ഐക്യകണ്ഠേന തീരുമാനം എടുക്കുകയായിരുന്നു. ഇന്ദിര നിലവിലെ ഡെപ്യൂട്ടി മേയറാണ്.
ജീവിതത്തിൽ പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മേയർ പ്രഖ്യാപനത്തിന് ശേഷം ഇന്ദിര പ്രതികരിച്ചു. കൂടാതെ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും ഇന്ദിര പറഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് ഇതേ മണ്ഡലത്തിൽ നിന്ന് ജയിക്കുന്നത്.