Kerala

പാലക്കാട് ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ഒന്നാം പാപ്പാന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ ദേവനെ ഉടൻ നെന്മാറയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ഒന്നാം പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബു എന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവൻ. പാലക്കാട് മേലാര്‍കോട് താഴക്കോട്ടുകാവ് വേലയ്ക്ക് എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ആനയെ ഇറക്കുന്നതിനിടെ ലോറിയുടെ ഇരുമ്പു ബാറിനും ഇടയില്‍പ്പെടുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. ആനയെ ഇറക്കുന്നതിനായി ദേവൻ മുന്നിലെത്തി പുറത്തേക്ക് തള്ളുന്നതിനിടെ അപ്രതീക്ഷിതമായി ആന മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതോടെ ഇരുമ്പു ബാറിനും ആനയ്ക്കുമിടയിൽ ദേവൻ കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവനെ ഉടൻ നെന്മാറയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു