ഒ.ജെ. ജനീഷ്

 
Kerala

പൈക്ക അഴിമതി: കാണാതായത് 12 കോടി രൂപ, വിശദമായ അന്വേഷണം വേണമെന്ന് ‌മന്ത്രി

പദ്ധതി വഴി കേരളത്തിനു ലഭിച്ച 36.37 കോടി രൂപയിൽ 23.88 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ വഴി ചെലവഴിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കായിക വികസനത്തിനായുള്ള മുൻ കേന്ദ്ര പദ്ധതി പഞ്ചായത്ത് യുവക്രീഡാ ഔർ ഖേൽ അഭിയാൻ (പൈക്ക) വഴി അനുവദിച്ച ഫണ്ടിൽ തട്ടിപ്പു നടത്തിയ കേസിൽ അന്വേഷണം പ്രഖ്യാപിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. 12 കോടി രൂപയാണ് ഫണ്ടിൽ നിന്ന് കാണാതായിട്ടുള്ളത്. സംഭവത്തിൽ വകുപ്പുതല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതി വഴി കേരളത്തിനു ലഭിച്ച 36.37 കോടി രൂപയിൽ 23.88 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ വഴി ചെലവഴിച്ചിരിക്കുന്നത്. 2014ൽ പദ്ധതി നിർത്തലാക്കി.

പൈക്ക മുൻ സംസ്ഥാന കോർഡിനേറ്ററും നിലവിൽ കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റുമായ എം.ആർ. രഞ്ജിത്തിനെതിരേയും വിശദമായി അന്വേഷണം നടത്തും.

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

കുണ്ടറയിൽ പൊലീസ് കസ്റ്റഡിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

മണപ്പുറം ഗ്രൂപ്പിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തു; മുൻ എജിഎം ധന്യ മോഹൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി

ലക്ഷ്മിപ്രിയക്കെതിരായ പരാതി; അൻസിബയോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി