പാലക്കാട്ട് വോട്ടിന് കോഴ ആരോപണം: കലക്റ്റർ റിപ്പോർട്ട് സമർപ്പിച്ചു, കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശം

 
Kerala

പാലക്കാട്ടെ വോട്ടിന് കോഴ ആരോപണം: കലക്റ്റർ റിപ്പോർട്ട് സമർപ്പിച്ചു, കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശം

ജില്ലാ കലക്റ്റർ ആരോപണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി

Namitha Mohanan

പാലക്കാട്: ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന ആരോപണത്തിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശം. ജില്ലാ കലക്റ്റർ ആരോപണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി.

പാലക്കാട്ട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തെന്ന പരാതിയിൽ രാതിയിൽ ഫ്ലൈയിങ് സ്ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കലക്റ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പിന്നാലെ വിശദമായ റിപ്പോർട്ട് കലക്റ്റർ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കുകയായിരുന്നു.

അതേസമയം, ആരോപണങ്ങൾ തെളിയിക്കാനായി ചില ദൃശ്യങ്ങൾ പുതിയതായി കോൺഗ്രസ് പുറത്തു വിട്ടിട്ടുണ്ട്. പണം നൽകിയതായി വീഡിയോയിലുള്ള യുവതി പല ബിജെപി വേദികളിലും ശോഭയ്ക്കൊപ്പം ഉള്ളതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. ഇതോടെ പണം വിതരണവുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന സംശയം ശക്തിപ്പെട്ടു

നേമത്ത് പരാജയപ്പെട്ടത് ബിജെപി നേതാക്കളിൽ നിന്നും പണം വാങ്ങിയത് കൊണ്ട്; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം

ബലി പെരുന്നാൾ: രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ

നടന്നത് കോടികളുടെ ഇടപാട്; നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ‌ സിബിഐ

രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുക, ഏരിയ കമ്മിറ്റി പിരിച്ചു വിടണം; നേതാക്കൾക്കെതിരേ വിമർശനം

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന