Kerala

പാലക്കാട് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നാട്ടാനയ്ക്ക് പരിക്ക്

മണ്ണാർക്കാട് റാപ്പിഡ് റെസ്പോൺസ് ടീം എത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്

MV Desk

പാലക്കാട്: കല്ലടിക്കോട് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നാട്ടാനക്ക് പരിക്ക്. തടി പിടിക്കാനായി കല്ലുക്കോട് എത്തിച്ച അരീക്കോട് മഹാദേവൻ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് റാപ്പിഡ് റെസ്പോൺസ് ടീം എത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്.

കല്ലിക്കോട് ശിരുവാണിയിൽ വെള്ളിയാഴ്ച രാത്രി 11.30 യോടയാണ് സംഭവം. കാടിറങ്ങി വന്ന മൂന്ന് കാട്ടാനകളാണ് നാട്ടാനയെ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ പാപ്പാന്മാരാണ് മണ്ണാർക്കാട് ആർആർടിയെ അറിയിച്ചത്. ആക്രമണത്തിൽ നാട്ടാനയുടെ കാലിന് പരിക്കേറ്റു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല