Congress Flag file
Kerala

പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് പുതിയ വേദി കണ്ടെത്തി കോൺഗ്രസ്

അനുമതി നൽ‌കിയാലും ഇല്ലെങ്കിലും പുതിയ സ്ഥലത്ത് പരിപാടി നടത്താനാണ് കോൺഗ്രസ് നീക്കം

കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ പുതിയ വേദി കണ്ടെത്തി കോൺഗ്രസ്. ബീച്ചാശുപത്രിക്ക്സമീപം നടത്താനാണ് കോൺഗ്രസിന്‍റെ തീരുമാനം. ഇതനുസരിച്ച് അനുമതി തേടി ജില്ലാ കലക്‌ടർക്ക് അപക്ഷ നൽകും.

അതേസമയം, അനുമതി നൽ‌കിയാലും ഇല്ലെങ്കിലും പുതിയ സ്ഥലത്ത് പരിപാടി നടത്താനാണ് കോൺഗ്രസ് നീക്കം. നേരത്തെ കോഴിക്കോട് ബീച്ചിലായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നവകേരള സദസ് 25 ന് നടത്താനിരിക്കെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കലക്‌ടർ അനുമതി നിക്ഷേധിക്കുകയായിരുന്നു. കടപ്പുറത്തെ പ്രധാന സ്റ്റേജും അതിനു മുന്നിലെ 100 മീറ്ററും ഒഴികെയുള്ള സ്ഥലത്തു കോൺഗ്രസിന് പരിപാടി നടത്താൻ വിട്ടുകൊടുക്കാൻ തയാറായിട്ടും അവർ സ്വീകരിച്ചില്ല.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ