നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്; ഓണററി വൈൽഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കി
കോഴിക്കോട്: നാട്ടിലിറങ്ങുന്ന മുഴുവൻ വന്യമൃഗങ്ങളെയും വെടിവയ്ക്കുമെന്ന് പ്രഖ്യാപിച്ച കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി വൈൽഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കി. അപകടകാരികളായ കാട്ടുപന്നികളെ വെടി വയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്‍റിന് അധികാരം നൽകിക്കൊണ്ടുള്ള പദവി റദ്ദാക്കണമെന്ന വനംവകുപ്പിന്‍റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
ഇനിമുതൽ അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാനുളള അധികാരം പഞ്ചായത്ത് സെക്രട്ടറിക്കാണ്. നാടിന്‍റെ പ്രശ്നം ഭരണഘടനാപരമായി നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും പദവി റദ്ദാക്കിയതിനാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
അധികാരദുര്‍വിനിയോഗം നടത്തിയതുകൊണ്ടാണ് നടപടിയെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.