Kerala

'മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയാണ്, എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കും"; കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് (muhammad riyas) പങ്കെടുക്കുന്ന പരിടിയിൽ എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ (kudumbashree) അംഗങ്ങൾക്ക് മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെബർ എഎസ് ഷീജയാണ് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

പരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 100 രൂപ (100 rs) പിഴ ഈടാക്കുനെന്ന് പറഞ്ഞുള്ള ശബ്ദസന്ദേശവും പുറത്തായി. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ എല്ലാവരോടും എത്താനാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ഞായറാഴ്ച് വൈകീട്ട് മന്ത്രി ജിആർ അനിലിന്‍റെ മണ്ഡലത്തിലാണ് ചടങ്ങ് നടക്കുന്നത്. എല്ലാ അംഗങ്ങളും എത്തണം എന്നാവശ്യപ്പെട്ട് കുടുംബശ്രീ അംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം അയച്ചത്.

‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നത്. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. 2 മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു 100 രൂപ പിഴ (fine) ഈടാക്കുന്നതാണ്’’- എന്നാണ് ഷീജ ശബ്ദസന്ദേശത്തിൽ പറയുന്നത്.

'വിരലിലെ ശസ്ത്രക്രിയയ്ക്ക് എത്തിയപ്പോഴാണ് നാക്കിലെ കെട്ട് ശ്രദ്ധിച്ചത്, സസ്പെൻഷൻ ആത്മവീര്യം കെടുത്തും'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്; 301 പേർക്കെതിരേ നടപടി

പ്രത്യേക പരിഗണനയില്ല, ചെയ്തത് ന്യായം; കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിനെതിരായ വിമർശനങ്ങൾ തള്ളി സുപ്രീം കോടതി

വാർഡ് പുനർനിർണയത്തിനൊരുങ്ങി സർക്കാർ; 1200 വാർഡുകൾ വരെ വർധിക്കും

പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു