.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയ്നിൽ യാത്രക്കാരൻ തീ കൊളുത്തി. യാത്രികരുടെ ദേഹത്ത് ആസൂത്രിതമായി പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്നാണ് പ്രാഥമിക വിവരം. ഡി1 കംപാർട്ട്മെന്റിലെ 3 സ്ത്രീകളടക്കം എട്ടോളം യാത്രക്കാർക്കു പൊള്ളലേറ്റു.
കോരപ്പുഴ എലത്തൂർ പാലത്തിന് മുകളിൽ വച്ച് ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ലേഡീസ് കംപാർട്ട്മെന്റിൽ കയറിയ ആൾ ഒരു പെൺകുട്ടിയുമായും മറ്റു രണ്ടു പേരുമായും വാക്കുതർക്കമുണ്ടാകുകയും കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് തീയിടുകയും ചെയ്യുകയായിരുന്നു എന്നാണു വിവരം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ സ്വദേശി പ്രിൻസിന്റെ നില ഗുരുതരമാണ്.
തലശേരി കതിരൂർ പഞ്ചായത്ത് നായനാർ റോഡ് സ്വദേശികളായ അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത്, തളിപ്പറമ്പ് സ്വദേശിനി റൂബി, തൃശൂർ സ്വദേശിനി അശ്വതി എന്നിവരെയാണു മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്. ബോഗിയിലേക്ക് ഇടിച്ചുകയറിയ ആൾ 3 യാത്രക്കാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ വലിച്ചറിഞ്ഞ് തീ കത്തിച്ച ശേഷം അടുത്ത കോച്ചിലേക്കു പോയി ചെയിൻ വലിച്ച് ട്രെയ്ൻ നിർത്തിയ ശേഷം അക്രമി രക്ഷപെട്ടു. പരുക്കേറ്റവരെ ആശുപത്രിയിലാക്കിയ ശേഷം ട്രെയ്ൻ യാത്ര പുറപ്പെട്ടു.