Kerala

പത്തനംത്തിട്ടയിൽ കെഎസ്ആർടിസി ബസ് കമാനത്തിൽ ഇടിച്ചുക‍യറി; 3 പേർക്ക് ഗുരുതര പരുക്ക്

പള്ളിയുടെ കമാനം ബസ്സിനു മുകളിൽ വീണ് ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.

പത്തനംത്തിട്ട: കോന്നി (pathanamthitta) കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും (ksrtc) കാറും കൂട്ടിയിടിച്ച് അപകടം. (accident) കെഎസ്ആർടിസി ബസിലെ നിരവധി ആളുകൾക്ക് പരുക്കേറ്റു. കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. ശനിയാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം.

നിയന്ത്രണം വിട്ട കാർ ബസിൽ ഇടിച്ച ശേഷം പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. പള്ളിയുടെ കമാനം ബസ്സിനു മുകളിൽ വീണ് 3 പേർക്ക് ഗുരുതര പരിക്ക്. ഗുരുതരമായി പരുക്കേറ്റവരെ കോന്നി മെഡിക്കൽ കോളെജ്, പത്തനംത്തിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ബസിൽ എത്ര പേരുണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ