Kerala

പത്തനംതിട്ടയിൽ വീണ്ടും കടുവയിറങ്ങി; തോട്ടം തൊഴിലാളികളെ ആക്രമിച്ചു

ഒരാഴ്ചയ്ക്കുള്ളിൽ 2 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചുകൊലപ്പെടുത്തിയത്.

MV Desk

പത്തനംതിട്ട: പെരുനാട്ടിൽ വീണ്ടും കടുവയിറങ്ങി. ശനിയാഴ്ച രാവിലെയാണ് കടുവ ഇറങ്ങി തോട്ടം തൊഴിലാളികളെ ആക്രമിക്കാന്‍ ശ്രമിച്ചത്. തലനാരിഴയ്ക്ക് ഇവർ രക്ഷപ്പെടുകയായിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ 2 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചുകൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഒരു പശുവിനെയും വെള്ളിയാഴ്ച ഒരു ആടിനെയും കൊന്നു. വളർത്തുമൃഗങ്ങളെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയെ പിടികൂടാനായി പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 7 വയസുകാരി ഉൾപ്പെടെ 4 പേർ മരിച്ചു

ആലപ്പുഴയിലെ 4 പഞ്ചായത്തുകളിൽ പക്ഷിപ്പനി; കോഴികളെ കൊന്നൊടുക്കും

യുദ്ധം തോറ്റ ക്യാപ്റ്റന്‍റെ വിലാപകാവ്യം: മുഖ്യമന്ത്രിക്കെതിരേ കെ.സി. വേണുഗോപാല്‍

ബിജെപിയുമായി സഖ്യം ചേര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ