പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളെ ചുമന്ന് താഴെയിറക്കുന്നതായി പരാതി; റിപ്പോർട്ട് തേടി മനുഷ‍്യാവകാശ കമ്മീഷൻ 
Kerala

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളെ ചുമന്ന് താഴെയിറക്കുന്നതായി പരാതി; റിപ്പോർട്ട് തേടി മനുഷ‍്യാവകാശ കമ്മീഷൻ

മാധ‍്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്

Aswin AM

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കുന്നതായി പരാതി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടി മനുഷ‍്യാവകാശ കമ്മീഷൻ. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം ബീനാകുമാരി നിർദേശം നൽകിയത്.

മാധ‍്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ‍്യ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നൽകി.

കഴിഞ്ഞ ഒരാഴ്ച്ചയായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ആശുപത്രി ജിവനക്കാർ ചുമന്നാണ് താഴെയിറക്കുന്നത്. തടിയിൽ കോർത്ത് കെട്ടിയ തുണിയിലാണ് രോഗികളെ താഴെയെത്തിക്കുന്നതും ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകുന്നതും.

ദിവസങ്ങളിലായി വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ജീവനക്കാർ മാധ‍്യമങ്ങളോട് പറഞ്ഞു. ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരാവസ്ഥ. സംഭവത്തിൽ 15 ദിവസത്തിനകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ‍്യാവകാശ കമ്മീഷൻ ആവശ‍്യപ്പെട്ടു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ