പവന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയായി
കോഴിക്കോട്: സ്വർണ വില കുറഞ്ഞു. പവന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയായി. വ്യാഴാഴ്ച പവൻ വില 1,13,240 രൂപയായിരുന്നു. തുടർച്ചയായ രണ്ടാംദിവസമാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്.
മാസങ്ങൾ നീണ്ട കുതിപ്പിനൊടുവിൽ നിക്ഷേപകർ ആഗോളവിപണിയിൽ ലാഭമെടുക്കുന്നത് തുടർന്നതോടെയാണ് സ്വർണവില ഇടിഞ്ഞത്.
ഡോളർ നേരിയ തോതിൽ ശക്തിപ്പെട്ടതും സ്വർണവിലയെ തളർത്തി. വെള്ളിക്കും കനത്ത വിലയിടിവാണ് തുടരുന്നത്. 14 ശതമാനത്തിലെറെ ഇടിഞ്ഞതായാണ് വിവരം.സ്വർണം, വെള്ളി വിലകളിൽ ഇടിവ് തുടർന്നതോടെ ഓഹരി വിപണിയിലെ ഗോൾഡ്, സിൽവർ ഇടിഎഫുകളിലും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്.