സ്വർണവിലയിൽ വർധനവ്

 

file image

Kerala

സ്വർണവിലയിൽ വർധനവ്; പവന് 1,18,720 രൂപയായി

ഗ്രാമിന് 14,840 രൂപ

Jisha P.O.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വർധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 14,840 രൂപയും പവന് 1,18,720 രൂപയുമായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. യുഎസ്-ഇറാൻ സംഘർഷ സാഹചര്യവും ട്രംപിന്‍റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിലെ അനിശ്ചിതാവസ്ഥയും സ്വർണവിലയെ മുകളിലേക്ക് കൊണ്ടുപോകുന്നത്.

ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 5181 ഡോളർ എന്ന നിലയിലാണ്. വെള്ളി 2.95 ശതമാനം ഉയർന്ന് ട്രോയ് ഔൺസിന് 89.38 ഡോളർ എന്ന നിലയിലുമാണ്.

വനിത സംവരണ ബിൽ; പ്രത്യേക പാർലമെന്‍റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും

‌ കണികണ്ടുണർന്ന് മലയാളികൾ; വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്