പീച്ചി ഡാം അപകടം; ചികിത്സയിലിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു 
Kerala

പീച്ചി ഡാം അപകടം; ചികിത്സയിലിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു

മരിച്ച മൂന്നു പേരും പ്ലസ് ടു വിദ്യാർഥികളാണ്.

നീതു ചന്ദ്രൻ

പീച്ചി ഡാം റിസർവോയർ വീണ വിദ്യാർഥികളിൽ ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിൻ (16) ആണ് മരിച്ചത്. പട്ടിക്കാട് സ്വദേശിനികളായ അലീന, ആൻഗ്രേസ് എന്നിവർ നേരത്തേ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 3 ആയി. ചികിത്സയിലിരിക്കേയാണ് മരണം. പീച്ചി സ്വദേശിനിയായ നിമ ചികിത്സയിൽ തുടരുകയാണ്. നിമ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മറ്റു മൂന്നു പേരും പ്ലസ് ടു വിദ്യാർഥികളാണ്. ഡാം റിസർവോയറിൽ വീണ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് വിദ്യാർഥികൾ അപകട‌ത്തിൽ പെടുന്നത്.

പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികൾ. ഡാമിലെ ജലസംഭരണി കാണാൻ ഹിമയുടെ സഹോദരി ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്.

പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ