KK Shailaja 
Kerala

ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു; വടകരയിലെ തോൽവിയിൽ വിശദീകരണവുമായി പി. ജയരാജൻ

ശൈലജയെ ഒതുക്കുന്നതിനു വേണ്ടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ശക്തമായിരുന്നു.

തിരുവനന്തപുരം: ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാവുന്ന നേതാവായതിനാലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ പരാജയപ്പെട്ടതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ. ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ശൈലജയെ ഒതുക്കുന്നതിനു വേണ്ടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ശക്തമായിരുന്നു. ശൈലജയെ ഡൽഹിയിലേക്ക് അയയ്ക്കാതെ സംസ്ഥാനത്തു തന്നെ നില നിർത്തണമെന്ന ജനങ്ങളുടെ ആഗ്രഹവും വടകരയിലെ തോൽവിക്കു കാരണമായിട്ടുണ്ടെന്നും ജയരാജൻ കമ്മിറ്റി യോഗത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും സമീപനം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് യോഗത്തിൽ വിമർശനമുയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി ഈ വിമർശനങ്ങൾക്കൊന്നും മറുപടി നൽകിയിട്ടില്ല.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്