കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച് കോടതി. ഒന്നാം പ്രതിയായ എ. പീതാംബരൻ, രണ്ടാം പ്രതി സജി സി. ജോർജ്, ഏഴാം പ്രതി അശ്വിൻ എന്നിവർക്കാണ് ഒരു മാസത്തേക്ക് പരോൾ കോടതി അനുവദിച്ചത്.
അഞ്ചാം പ്രതിയായ ഗിജിന്‍റെ പരോൾ അപേക്ഷയിൽ ജയിൽ ഉപദേശകസമിതി രണ്ടു ദിവസത്തിനകം തീരുമാനമെടുക്കും. 15-ാം പ്രതി ജിഷ്ണു സുരയുടെ പരോൾ അപേക്ഷ എതിർത്ത് ബേക്കൽ പൊലീസ് രംഗത്തെത്തിയിട്ടിണ്ട്.
പ്രതികൾക്ക് കൂട്ടത്തോടെ പരോൾ നൽക്കുന്നതിനെതിരേ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.