എസ്ഐടിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ല; ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി

 
Kerala

എസ്ഐടിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ല; ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി

കോടതിയുടെ മേൽനോട്ടത്തിലാണ് നിലവിൽ‌ അന്വേഷണം നടക്കുന്നത്

Namitha Mohanan

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. ഹർജി വീണ്ടും ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ മേൽനോട്ടത്തിലാണ് നിലവിൽ‌ അന്വേഷണം നടക്കുന്നതെന്നും അന്വേഷണത്തിന്‍റെ ഭാഗമായ യഥാർഥ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധന നടത്തുന്നത്. മികച്ച ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തുന്നത്.

പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും പൊതുധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയെന്നതാണ് യഥാർഥ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ? ശബരിമല യുവതീപ്രവേശനത്തിൽ ചോദ്യവുമായി സുപ്രീം കോടതി

നാലോവറിൽ വഴങ്ങിയത് 68 റൺസ്; അർഷ്ദീപ് സിങ്ങിന്‍റെ ഫോമില്ലായ്മയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത‍്യൻ താരം

വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടി പിണറായി ഭരണത്തിന്‍റെ ബാക്കിപത്രം: കെസി വേണുഗോപാൽ എംപി

പെരിയാർവാലി കനാൽ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു

ട്രാൻസ്ഫോർമർ അഴിമതി കേസിൽ സെന്തിൽ ബാലാജിക്ക് തിരിച്ചടി; അന്വേഷണം സിബിഐക്ക് വിട്ടു