'പൊലീസ് കണ്ടത് സഹോദരൻ സ്കൂട്ടറിന് സമീപം നിൽക്കുന്നത്', വണ്ടിയോടിച്ചതിന് കേസെടുത്തു; സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകി 19കാരി

 

file

Kerala

'പൊലീസ് കണ്ടത് സഹോദരൻ സ്കൂട്ടറിന് സമീപം നിൽക്കുന്നത്', വണ്ടിയോടിച്ചതിന് കേസെടുത്തു; പരാതിയുമായി 19കാരി

സഹോദരൻ സ്കൂട്ടർ ഓടിച്ചിട്ടില്ലെന്നും അന്യായമായാണ് പൊലീസ് കേസെടുത്തത് എന്നുമാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്

Manju Soman

കാസർകോട്: പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തതിന് എതിരേ പരാതി നൽകി 19കാരി. വിദ്യാനഗർ എസ്ഐ എസ്. അനൂപിനെതിരേ ചേരൂർ സ്വദേശിനി മാജിദ നസ്രിനാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സഹോദരൻ സ്കൂട്ടർ ഓടിച്ചിട്ടില്ലെന്നും അന്യായമായാണ് പൊലീസ് കേസെടുത്തത് എന്നുമാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.

മാജിദയുടെ സ്കൂട്ടറിൽ സഹോദരനൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം. മാജിദയായിരുന്നു വാഹനം ഓടിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. സ്കൂട്ടർ നിർത്തി സഹോദരങ്ങൾ നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിരിച്ച് വന്ന സഹോദരൻ വാഹനത്തിന് അടുത്തു നിൽക്കുമ്പോഴാണ് പൊലീസ് ജീപ്പ് എത്തിയത്.

ഇവർക്ക് പറയാനുള്ളത് കേൾക്കാൻ നിൽക്കാതെ പൊലീസ് വാഹനം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് വാഹന ഉടമയായ മജീദയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയത്.

നടിയെ ആക്രമിച്ച കേസ്; ജഡ്ജി ഹണി.എം.വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കിയെന്ന് ഊമക്കത്ത്, അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

ഭാര്യ സവാളയും വെളുത്തുള്ളിയും കഴിക്കില്ല; 23 വർഷം നീണ്ട തർക്കത്തിനൊടുവിൽ വിവാഹമോചനം

തരൂരിന് സവർക്കർ പുരസ്കാരം; ഇടഞ്ഞ് കോൺഗ്രസ്

മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി പാക് സൈനിക വക്താവ്, വിഡിയോയ്ക്ക് വിമർശനം

ചിത്രപ്രിയയുടെ മരണം; സിസിടിവി ദൃശ്യം നിർണായകമായി, അലൻ കുറ്റം സമ്മതിച്ചു