Pilgrims going for Hajj via Karipur airport face setback 
Kerala

കരിപ്പൂർ വഴി ഹജ്ജിന് പോകുന്ന തീർഥാടകർക്ക് വന്‍ തിരിച്ചടി

14464 തീർഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്.

Ardra Gopakumar

മലപ്പുറം: കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർഥാടകർക്ക് ഇരുട്ടടി. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇനി മുതൽ ഇരട്ടി തുക നൽകണം. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി പോകുന്നവർക്ക് തുക 86,000 മാണ് നിശ്ചയിച്ചിരിക്കുന്നത് . എന്നാൽ 1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർ നൽകേണ്ടത്.

ഹജ്ജ് യാത്രക്കായി കരിപ്പൂർ തെരഞ്ഞെടുത്തവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ തെരഞ്ഞെടുത്തത് കരിപ്പൂർ വഴിയുള്ള യാത്രയാണ്. അതേസമയം, 14464 തീർഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്.

ഇതോടെ ആശങ്കയിലായ തീർഥാടകർ കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി എം പി അബ്ദുസമദ് സമദാനി എംപിയ്ക്ക് കത്തയച്ചു. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങൾ സർവ്വീസ് നടത്തുന്നതിനുളള നിയന്ത്രണമാണ് കരിപ്പൂരിലെ ഹാജ്ജിമാർക്ക് തിരിച്ചടിയായത്.

ഇ.പി. ജയരാജൻ ബിജെപിയിലേക്ക് വരാൻ ആഗ്രഹമറിയിച്ചു, വേണ്ടെന്ന് പാർട്ടി പറഞ്ഞു: എ.പി. അബ്ദുള്ളക്കുട്ടി

ബിഹാറിൽ കൊട്ടിക്കലാശം; ജനഹിതം തേടി നേതാക്കൾ, വിധിയെഴുത്ത് വ്യാഴാഴ്ച

"നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്''; പ്രകാശ് രാജിനെതിരേ ദേവനന്ദ

സീരിയൽ നടിക്ക് നിരന്തരം അശ്ലീല സന്ദേശം; മലയാളി യുവാവ് അറസ്റ്റിൽ

സ്ത്രീകൾക്ക് 30,000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി; ആർജെഡിയുടെ അവസാന ഘട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ