pinarayi Vijayan

 
Kerala

വന്ദേഭാരതിൽ ഗണഗീതം; ഭരണഘടനാ ലംഘനമെന്ന് മുഖ്യമന്ത്രി

റെയിൽവെയുടെ നടപടി പ്രതിഷേധാർഹം

Jisha P.O.

തിരുവനന്തപുരം: എറണാകുളം-ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർഥി‌കളെ കൊണ്ട് ആർഎസ്എസിന്‍റെ ഗണഗീതം പാടിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി രംഗത്ത്. ഗണഗീതം പാടിപ്പിച്ച റെയിൽവെയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗാനം സർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ ഉൽപ്പെടുത്തിയത് ഭരണഘടന ലംഘനമാണ്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയിൽവേയെ രാഷ്ട്രീയ പ്രചാരണത്തിന് സംഘപരിവാർ ഉപയോഗിക്കുന്നത് ശരിയല്ല. ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച റെയിൽവെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപമാനിക്കുകയാണ് ചെയ്തത്.

മതനിരപേക്ഷയ്ക്ക് മുന്നിൽ നിന്ന റെയിൽവെ ഇന്നിപ്പോൾ സ്വാതന്ത്യ സമരത്തെ ഒറ്റിയ ആർഎസ്എസിന്‍റെ വർഗീയ അജണ്ടയ്ക്ക് വേണ്ടി കുട പിടിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു.

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതം: കാവിവത്കരണത്തിന്‍റെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ എംപി

മുംബൈയിൽ 90,000 തെരുവുനായ്ക്കൾ; എട്ട് ഷെൽറ്ററുകൾ മതിയാകില്ലെന്ന് ബിഎംസി

വിവിപാറ്റ് സ്ലിപ്പുകൾ പെരുവഴിയിൽ ഉപേക്ഷിച്ച നിലയിൽ; ബിഹാർ തെരഞ്ഞെടുപ്പ് വിവാദത്തിൽ| Video