Chief Minister Pinarayi Vijayan 
Kerala

മൈക്ക് വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ടു നൽകി

സംഭവം രാഷ്ട്രീയ വിവാദമായതോടെയാണ് നടപടി

തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് വേണ്ട, പരിശോധനമാത്രം മതിയെന്ന് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. തുടർന്ന് പരിശോധനയ്ക്കു ശേഷം മൈക്കും പിടിച്ചെടുത്ത മറ്റ് ഉപകരണങ്ങളും ഉടമയ്ക്ക് തിരികെ നൽകി. സംഭവം രാഷ്ട്രീയ വിവാദമായതോടെയാണ് നടപടി.

ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി സംസാരിക്കാനായി എണീറ്റപ്പോൾ മൈക്ക് തകരാറായതിന്‍റെ പേരിൽ പൊലീസ് കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുക്കുകയും, എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

കേസെടുത്തതിനു പിന്നാലെ മൈക്ക്, ആംപ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ശബരിമല സ്വർണപ്പാളിയിലെ ഭാരക്കുറവ്; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്