മുഖ്യമന്ത്രിക്കെതിരേ ദീപിക ദിനപത്രം

 
Kerala

മുഖ്യമന്ത്രിക്കെതിരേ ദീപിക; ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയെന്ന വാദം തെറ്റ്

''ക്രൈസ്തവർ പോഴന്മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്''

Jisha P.O.

കൊച്ചി: മുഖ്യമന്ത്രിക്കെതിരേ ദീപിക ദിനപത്രം. കേരളത്തിലെ ക്രൈസ്തവർ പോഴൻമാരെന്ന മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് മുഖപ്രസംഗത്തിലെ കുറ്റപ്പെടുത്തൽ. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. റിപ്പോർട്ട് നടപ്പാക്കിയത് ഒരു ക്രിസ്ത്യാനി പോലും അറിഞ്ഞിട്ടില്ല. കമ്മീഷന്‍റെ എതൊക്കെ ശുപാർശകൾ എവിടെയാണ് നടപ്പാക്കിയതെന്ന് അറിയാൻ ക്രൈസ്തവർക്ക് അവകാശമുണ്ടെന്നും ഇതിൽ പറയുന്നു.

ഒരു സമുദായത്തെ ഇതുപോലെ ഇരുട്ടിൽ നിർത്തിയതിന് രാജ്യത്ത് വെറേ ഉദാഹരണമില്ല. നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുന്ന 220 ശുപാർശകൾ ക്രൈസ്തവ സമൂഹത്തിൽ ഒരുമാറ്റവും ഉണ്ടാക്കിയിട്ടില്ല.

ക്രൈസ്തവരോടുള്ള സർക്കാരിന്‍റെ സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തണം. അനാവശ്യ ദുരൂഹത സൃഷ്ടിക്കാതെ സർക്കാർ ഇരുട്ടിൽ നിന്ന് മാറി നിൽക്കണം.

സംരക്ഷണമെന്ന പേരിൽ ക്രൈസ്തവ സമുദായത്തെ സർക്കാർ നിയന്ത്രിക്കുകയാണെന്നും ദീപിക ദിനപത്രം കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ ജനത്തിന്‍റെ വിരൽത്തുമ്പിലാണ് യഥാർത്ഥ നിയന്ത്രണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കവസ്ഥ ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മെയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണം. സുപ്രീംകോടതി വിധിയുടെ പിന്തുണ ഉണ്ടായിട്ട് പോലും ഭിന്നശേഷി സംവരണത്തിന്‍റെ മറപിടിച്ച് ക്രൈസ്തവ മാനേജ്മെന്‍റുകളിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താതെ ഈ സർക്കാർ നടത്തിയ ചതിയും ഒളിച്ചുകളിയും കേരളം കണ്ടതാണ്. 16,000 അധ്യാപകരുടെ ജീവിതമാണ് അനിശ്ചിതത്വത്തിലാക്കിയത്.

ജ‍യിലിൽ‌ വച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കെ. അനിൽകുമാർ മത്സരിച്ചേക്കും; മണ്ഡലം തിരിച്ചു പിടിക്കാൻ എൽഡിഎഫ്

അറസ്റ്റിന് പിന്നാലെ കണ്ഠര് രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കളെത്തി; തിടുക്കപ്പെട്ടുള്ള അറസ്റ്റിൽ സംശയം

വിവാദ പരാമർശം പിൻവലിക്കാതെ എ.കെ. ബാലൻ; ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്നല്ല സ്വാധീനിക്കുമെന്നാണ് പറഞ്ഞത്

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം പ്രതിഫലം; ഇരകളായി നിരവധി യുവാക്കൾ