Pinarayi Vijayan
Pinarayi Vijayan File Image
Kerala

എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലത്തെ തെരഞ്ഞടുപ്പു ഫലം കണ്ടില്ലേ...? മാധ്യമങ്ങളോട് മുഖ്യമന്ത്രി

കണ്ണൂർ: മുഖാമുഖം പരിപാടിക്കെതിരേയുള്ള മാധ്യമങ്ങളുടെ വാർത്തയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ ആളെക്കൂട്ടാൻ മന്ത്രിമാരുടെ ഓഫീസുകളും മുഖ്യമന്ത്രിയുടെയും ഓഫീസും വല്ലാതെ വിഷമിക്കുക‍യാണെന്നാണ് വാർത്ത. എന്നാൽ, ആളെക്കൂട്ടാനല്ല, കൂടിയ ആളെ ഉൾക്കൊള്ളാനാണ് പാടുപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു തരം പ്രത്യേകമനസ്ഥിതിയോടെ ഇത്തരം കാര്യങ്ങള്‍ കാണാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ‌ ഇങ്ങനെയെല്ലാം എഴുതിയിട്ടും ഇന്നലത്തെ തെരഞ്ഞടുപ്പു ഫലം കണ്ടില്ലേ എന്നും തദ്ദേശ സ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ നേട്ടം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മാധ്യങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങള്‍ കാര്യങ്ങളെ കാണുന്നത്. ശരിയായ വിവേചനബുദ്ധി ജനങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് അനുഭവത്തിലൂടെ മനസിലാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു