പിണറായി വിജയൻ

 
Kerala

മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിക്കുന്നു, മദ്യ കമ്പനികളെ സഹായിക്കാനാണ് നീക്കം; വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാന താത്പര്യത്തിന് അനുകൂലമായതിനെ പിന്തുണയ്ക്കുകയും അല്ലാത്തവയ്ക്കെതിരേ പ്രതികൂല നിലപാട് സ്വീകരിക്കുകയും ചെയ്യും

Namitha Mohanan

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ തിടുക്കപ്പെട്ട് മുഖ്യമന്ത്രി ധനബില്ല് തിരുകി കയറ്റിയെന്നും അത് മദ്യ കമ്പനികളെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏത് മാർഗത്തിലൂടെയും മദ്യകമ്പനികൾക്ക് നികുതിയിളവ് നൽകാനാണ് സതീശൻ ലക്ഷ്യം വയ്ക്കുന്നത്.

സംസ്ഥാന താത്പര്യത്തിന് അനുകൂലമായതിനെ പിന്തുണയ്ക്കുകയും അല്ലാത്തവയ്ക്കെതിരേ പ്രതികൂല നിലപാട് സ്വീകരിക്കുകയും ചെയ്യും. ഇതാണ് പ്രതിപക്ഷ നയം. എന്നാൽ ഇവിടെ കോർപ്പറേഷൻ മുതലാളികളുടെ ലാഭ കൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്‍റെ മുഖമാണ് കണ്ടത്. ബില്ല് പാസാക്കാൻ മുഖ്യമന്ത്രി നിർബന്ധബുദ്ധി കാണിച്ചു. സർക്കാരിന്‍റെ ഈ തീരുമാനം മദ്യ വ്യാപനം വർധിപ്പിക്കുമെന്നും പിണറായി വിജയൻ വിമർശിച്ചു.

ചർച്ചയെന്ന് പറഞ്ഞത് വെറും പ്രഹസനമായിരുന്നു. ബില്ല് പാസാക്കിയ ശേഷം എന്ത് ചർച്ചയാണ് നടക്കുന്നത്. സബ്ജക്‌ട് കമ്മിറ്റിക്ക് വിടാതെ ധനബില്ല് പാസാക്കിയതിനെ ഭരണപക്ഷം ന്യായീകരിക്കുകയാണ്.

സർക്കാർ ഈ വിഷയത്തിൽ ഉരുണ്ട് കളിക്കുന്നു. ബെവ്കോ മാത്രമാണ് വിൽപനക്കാർ എങ്കിൽ എന്തിനാണ് ഇത്ര ധൃതി. മദ്യ കമ്പനികളെ വഴിവിട്ട് സഹായിക്കുകയാണ്. വിൽക്കാൻ തയാറായില്ലങ്കിൽ മദ്യ കമ്പനി കോടതിയിൽ പോകില്ലേ. സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിന് എൽഡിഎഫ് കാലത്ത് നികുതിയിളവ് തീരുമാനിച്ചിട്ടില്ല. ഹോർട്ടി വൈൻ ഉൽപാദിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയൻ വിശദീകരിച്ചു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ