തിരുവനന്തപുരം: ലഹരി വ്യാപനത്തിൽ ഉന്നതതലയോഗം വിളിച്ച് പിണറായി വിജയൻ. മാർച്ച് 24 നാണ് യോഗം നടക്കുക. യോഗത്തിൽ മന്ത്രിമാരും എക്സൈസ് പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ ചേരും.
ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തില്‍ തീരുമാനിക്കും. ലഹരി മാഫിയയ്‌ക്കെതിരെ പോലീസും എക്‌സൈസും സംയുക്തമായി നടത്താനിരിക്കുന്ന നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
ഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല.