മേജർ രവി, പിണറായി വിജയൻ

 
Kerala

'560 പൊലീസുകാരും 50 കാറും'; മേജർ രവിക്കെതിരേ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി പിണറായി വിജയൻ

നടൻ സലിം കുമാറിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയതുമായി താരതമ്യം ചെയ്തു കൊണ്ടാണ് മേജർ രവി വിവാദ പരാമർശം നടത്തിയത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംവിധായകൻ മേജർ രവിക്കെതിരേ ആഭ്യന്തര മന്ത്രിക്കും പൊലീസിനും പരാതി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടൻ ഇന്നസെന്‍റിന് അന്ത്യോപചാരം അർപ്പിക്കാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 50 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയർ എൻജിന്‍റെയും അകമ്പടിയോടെയാണ് വന്നതെന്ന പരാമർശത്തിനെതിരേയാണ് പരാതി. പരാമർശം വസ്തുതാവിരുദ്ധവും അപകീർത്തികരവുമാണെന്നും മേജർ രവിയുടെ പരാമർസത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂണ്ടായ തെറ്റായ പ്രചരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നടൻ സലിം കുമാറിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയതുമായി താരതമ്യം ചെയ്തു കൊണ്ടാണ് മേജർ രവി വിവാദ പരാമർശം നടത്തിയത്.

തൊട്ടു പിന്നാലെ സമൂഹമാധ്യമങ്ങളിൽ എഐ നിർമിത വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചുവെന്നാണ് പിണറായി വിജയൻ ആരോപിക്കുന്നത്. ഇന്നസെന്‍റിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയ ദിവസത്തെ യഥാർഥ ചിത്രങ്ങളും എഐ നിർമിത ചിത്രങ്ങളും പരാതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

അത്തരത്തിലൊരു പ്രചാരണത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ശാസ്ത്രീയമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നുമാണ് പിണറായി ആവശ്യപ്പെട്ടിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്