മേജർ രവി, പിണറായി വിജയൻ

 
Kerala

മേജർ രവിയുടെ പ്രസ്താവനക്കെതിരേ ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി പിണറായി വിജയൻ

മേജർ രവിയുടെ പരാമർശത്തിൽ അന്വേഷണം വേണമെന്നാണ് പിണറായി വിജ‍യൻ ആവശ‍്യപ്പെട്ടിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: സംവിധായകൻ മേജർ രവിക്കെതിരേ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടനും ഇടത് എംപിയുമായിരുന്ന ഇന്നസെന്‍റിന് അന്ത‍്യോപചാരം അർപ്പിക്കാൻ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് എത്തിയെന്ന മേജർ രവിയുടെ പരാമർശത്തിൽ അന്വേഷണം വേണമെന്നാണ് പിണറായി വിജ‍യൻ ആവശ‍്യപ്പെട്ടിരിക്കുന്നത്.

ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. പരാതി നൽകിയ കാര‍്യം പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഭ‍്യന്തര മന്ത്രിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി