Representative image 
Kerala

പിറവം മണ്ണിടിച്ചിൽ: അപകടത്തിന് കാരണം ചട്ടങ്ങൾ മറികടന്നുള്ള നിർമാണം

മല തുരക്കുന്നതിനെതിരേ പരാതി നൽകിയെങ്കിലും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ആർ. ജയകുമാർ മുൻകൈയെടുത്ത് അനുമതി നൽകുകയായിരുന്നെന്നു സിപിഎം ആരോപിച്ചു.

പിറവം: പേപ്പതി എഴിപ്പുറം പങ്കപ്പിള്ളി മലയിൽ ഉണ്ടായ അപകടം ക്ഷണിച്ചു വരുത്തിയത്. നിയമങ്ങളും ചട്ടങ്ങളും മറികടന്നാണ് നാൽപ്പത് അടിയിലേറെ ഉയരമുള്ള മലയുടെ ഭാഗം തുരന്ന് ഷോപ്പിങ്ങ് കോംപ്ലക്സ് നിർമാണത്തിന് എടയ്ക്കാട്ടുവയൽ പഞ്ചായത്ത് അനുമതി നൽകിയത്. മല തുരക്കുന്നതിനെതിരേ പരാതി നൽകിയെങ്കിലും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ആർ. ജയകുമാർ മുൻകൈയെടുത്ത് അനുമതി നൽകുകയായിരുന്നെന്നു സിപിഎം ആരോപിച്ചു.

ഇടിഞ്ഞു വീണഭാഗത്തിനു തൊട്ടു മുകളിലായി റോഡ് പോകുന്നുണ്ട്.

മണ്ണിടിഞ്ഞാൽ നിരവധി കുടുംബങ്ങളുടെ വഴി മുടങ്ങുമെന്നും ഇത്തരം നിർമാണം വിലക്കണമെന്നും സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ് പറഞ്ഞു.

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം