എൽഡിഎഫിലെ അതൃപ്തർക്ക് സ്വാഗതം

 
Kerala

എൽഡിഎഫിലെ അതൃപ്തർക്ക് സ്വാഗതം; ഓരോ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി കാർഡ് ഇറക്കിക്കളിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ കാർഡ് ഇറക്കിക്കളി അവസാനിപ്പിക്കണം

Jisha P.O.

കോഴിക്കോട്: എൽഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്‍റെ അടിത്തറ ഭദ്രമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതൃപ്തരായ നിരവധി പേർ എൽഡിഎഫിലുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്നവർ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നത്.

ആരുടേയും പേര് പറയുന്നില്ല. മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തണമെന്നും പി,കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി ഓരോ കാർഡ് ഇറക്കി കളിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ന്യൂനപക്ഷ കാർഡ് ഇറക്കി കളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് ഇറക്കി. മുഖ്യമന്ത്രി കാർഡ് ഇറക്കിക്കളി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടി തുടങ്ങി

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ