പി.കെ. ശ്രീമതി 
Kerala

ദിവ‍്യയ്ക്ക് ജാമ‍്യം ലഭിച്ചതിൽ വളരെയധികം സന്തോഷം: പി.കെ. ശ്രീമതി

ദിവ‍്യയുടെ ഭാഗത്ത് നിന്ന് മനപൂർവമുണ്ടായ സംഭവമല്ല. ഉണ്ടായിട്ടുള്ള പാകപിഴകളെക്കുറിച്ച് പാർട്ടി പരിശോധിച്ചതായും പി.കെ. ശ്രീമതി വ‍്യക്തമാക്കി

പാലക്കാട്: എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ‍്യയ്ക്ക് ജാമ‍്യം ലഭിച്ചതിൽ പ്രതികരിച്ച് ജനാധിപത‍്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്‍റ് പി.കെ. ശ്രീമതി. ജാമ‍്യം കിട്ടിയതിൽ വളരെയധികം സന്തോഷമെന്നായിരുന്നു പി.കെ. ശ്രീമതിയുടെ പ്രതികരണം.

'കുറച്ചുദിവസമായി അവർ ജയിലിൽ കിടക്കുകയാണ്. എന്തുതന്നെയായാലും മനപൂർവമല്ലാത്ത നിർഭാഗ‍്യകരമായ സംഭവമെന്നെ അതിനെ പറയാൻ പറ്റുകയുള്ളു. ദിവ‍്യയുടെ ഭാഗത്ത് നിന്ന് മനപൂർവമുണ്ടായ സംഭവമല്ല. ഉണ്ടായിട്ടുള്ള പാകപിഴകളെക്കുറിച്ച് പാർട്ടി പരിശോധിച്ചു. അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടിയെടുത്തത്. ഏതൊരാൾക്കും നീതി നിഷേധിക്കാൻ പാടില്ല. നീതികിട്ടിയത് എന്നെ സംബന്ധിച്ചും വ‍്യക്തിപരമായും വളരെയധികം സന്തോഷമുള്ളതാണ്'. പി.കെ. ശ്രീമതി പറഞ്ഞു.

ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തന രഹിതം; പങ്കില്ലെന്ന് കേന്ദ്രം

വ്യാജ മോഷണക്കേസിൽ‌ കുടുക്കിയ സംഭവം; വീട്ടുടമയ്ക്കും മകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്