പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ അറിയിക്കാൻ സംസ്ഥാന സർക്കാർ
representative image
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിലെ തുടർനടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് വെള്ളിയാഴ്ച കൈമാറും.
മന്ത്രിസഭയുടെ തീരുമാനം ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിക്കും. സംസ്ഥാന സർക്കാരിന്‍റെ കത്ത് ലഭിച്ച ശേഷമായിരിക്കും കേന്ദ്രം തുടർനടപടികളിലേക്ക് കടക്കുക.