പോക്സോ കേസ്; പ്രതിക്ക് 8 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ

 
file
Kerala

പോക്സോ കേസ്; പ്രതിക്ക് 8 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ

നെടുംകുഴി സ്വദേശി കണ്ണനെയാണ് (30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് എട്ടു വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുംകുഴി സ്വദേശി കണ്ണനെയാണ് (30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും അടയ്ക്കാത്ത പക്ഷം അഞ്ച് മാസം വരെ അധിക തടവ് അനുഭവിക്കണമെന്നുമാണ് വിധിയിൽ പറയുന്നത്. 2023ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

പതിനൊന്ന് കാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കുട്ടിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് കുടുംബം അന്വേഷിച്ചപ്പോഴാണ് പ്രതിക്കൊപ്പം കുട്ടിയെ കണ്ടത്.

തുടർന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ ജയിലിനു പുറത്തേക്ക്; ഉത്തരവിറക്കി സർക്കാർ

സിപിഐ നേതാവിനു പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് നേതാവും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

പാൽ വില കൂടും? മിൽമ യോഗത്തിൽ തീരുമാനം

മൂന്ന് മണിക്ക് ബോംബ് പൊട്ടും; 'കൊമ്രേഡ് പിണറായി വിജയൻ' വക ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഭീഷണി

നെയ്യാറ്റിൻകരയിൽ മകന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു