പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ ദൃശങ്ങളിൽ നിന്നും 
Kerala

കോഴിക്കോട് ക്വാറി പ്രവർത്തനം തടഞ്ഞവർക്ക് പൊലീസ് മർദനം

ക്വാറിയുടെ പ്രവർത്തനം മൂലം മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം

MV Desk

കോഴിക്കോട്: വിലങ്ങാട് മലയങ്ങാട് ക്വാറിയിൽ ഖനന അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർമസമിതി പ്രവർത്തകർ ക്വാറിയുടെ പ്രവർത്തനം തടഞ്ഞു. തുടർന്ന് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ പ്രദേശവാസികളടക്കമുള്ള കർമസമിതി പ്രവർത്തകർ ക്വാറിയിലെ പ്രവർത്തനങ്ങൾ തടഞ്ഞത്. ക്വാറിയുടെ പ്രവർത്തനം മൂലം മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ക്വാറിയുടെ തൊട്ടടുത്തുള്ള മലയോട് ചോർന്ന് നേരത്തെ ഉരുൾപൊട്ടലുണ്ടെന്നും പിന്നാലെ വൻ നാശനഷ്ടവും ആളപായവുമുണ്ടായതായും പ്രവർത്തകർ ആരോപിക്കുന്നു.

അതേസമയം, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്‍റെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നു. അറസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് മർദിക്കുന്ന ദൃശങ്ങളും അതിലുണ്ട്.

ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ആർബിഐ നഷ്ടപരിഹാരം നൽകും

പൊലീസുകാരെ ആക്രമിച്ചു; കശ്മീരില്‍ 40 സൈനികര്‍ക്കെതിരേ കേസ്

തിരുവനന്തപുരം കോർപ്പറേഷനിൽ കൈയാങ്കളി; മേയർക്കും കൗൺസിലർമാർക്കും പരുക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വിണ്ടു കീറിയ റോഡുകൾ; മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും |Video