Kerala

വ്യാജ തിരിച്ചറിയൽ കാർ‌ഡുകൾ നിർമിച്ചത് രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടിയെന്ന് പൊലീസ്

പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

കണ്ണൂർ: വ്യാജ തിരിച്ചറിയൽ കാർ‌ഡുകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി സ്ഥിരീകരിച്ച് പൊലീസ്. എ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനാാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതെന്നും റിപ്പോർട്ട്. പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന്‍റെ സ്ഥാനാർഥി. ചുരുക്കത്തിൽ, രാഹുലിനെ ജയിപ്പിക്കാൻ വേണ്ടിയാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതെന്നാണ് അനുമാനം. തെരഞ്ഞെടുപ്പിൽ രാഹുൽ ജയിക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച പ്രതികളെ ഹാജരാക്കിയപ്പോൾ നാലുപേർക്കും കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. തുറന്ന കോടതിയിൽ കേസ് ഇന്ന് കേസ് കോടതി പരിഗണിക്കു മ്പോ ള്‍ ഇതിന്‍റെ തെളിവുകൾ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പില്‍ കൂടുതല്‍ നേതാക്കള്‍ക്കു പങ്കുണ്ടെയെന്നതു സംബന്ധിച്ച് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ