കെ.ജെ. ഷൈൻ

 
Kerala

കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചാരണം; കോൺഗ്രസ് നേതാവിനെതിരേ കേസ്

ചാവക്കാട് നഗരസഭ കൗൺസിലർ കെ.വി. സത്താറിനെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

തൃശൂർ‌: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചാരണത്തിൽ കോൺഗ്രസ് നേതാവിനെതിരേ പൊലീസ് കേസെടുത്തു. ചാവക്കാട് നഗരസഭ കൗൺസിലർ കെ.വി. സത്താറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.

സിപിഎം ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. അശോകനും മഹിളാ അസോസിയേഷൻ ചാവക്കാട് മേഖല സെക്രട്ടറി എം.ബി. രാജലക്ഷ്മിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചാവക്കാട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാൻ നേരത്തെ ചോദ‍്യം ചെയ്യലിന് ഹാജരായി. പൊലീസ് സംരക്ഷണത്തിലായിരുന്നു ഷാജഹാൻ ചോദ‍്യം ചെയ്യലിന് ഹാജരായത്.

അഭിഷേകിന്‍റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ ഫൈനലിൽ

ശബ്ദരേഖ വിവാദം; ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിക്കെതിരേ നടപടി

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

'നാലുമാസത്തിനകം വിധി പറ‍യണം'; മദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ സുപ്രീം കോടതി

കോങ്കോയിൽ എബോള വ‍്യാപനം രൂക്ഷമാകുന്നു; 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു