നീറ്റ് ക്രമക്കേട്: പ്രതിഷേധ മാർച്ചിനിടെ പൊലീസുകാരനെ ആക്രമിച്ചു, കെഎസ്‌യു നേതാവിനെതിരേ കേസ്

 

file image

Kerala

നീറ്റ് ക്രമക്കേട്: പ്രതിഷേധ മാർച്ചിനിടെ പൊലീസുകാരനെ മർദിച്ചു, കെഎസ്‌യു നേതാവിനെതിരേ കേസ്

സബ് ഇൻസ്പെക്റ്റർ ബാസിൽ പോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഗൗതം ഗോകുൽ ദാസിനെതിരേയാണ് കേസെടുത്തത്

Aswin AM

വയനാട്: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് വയനാട് കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലീസുകാരനെ ആക്രമിച്ചതിന് കെഎസ്‌യു നേതാവിനെതിരേ കേസെടുത്തു.

സബ് ഇൻസ്പെക്റ്റർ ബാസിൽ പോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഗൗതം ഗോകുൽ ദാസിനെതിരേയാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസും കെഎസ്‌യുവും സംയുക്തമായിട്ടാണ് കൽപ്പറ്റയിലെ വയനാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ട

മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഏറ്റുമുട്ടലിനിടെ ഗോകുൽ ദാസ് പൊലീസിനെ ചോദ‍്യം ചെയ്യുകയും പിന്നാലെ മർദിക്കുകയായിരുന്നുവെന്നാണ് എഫ്ഐആർ. ഭാരതീയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗോകുലിനെ ചോദ‍്യം ചെയ്യാൻ വിളിപ്പിക്കുമെന്നും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുന്ന കാര‍്യത്തിൽ തീരുമാനമെടുക്കുമെന്നും പൊലീസ് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്