പൊലീസ് ജീപ്പ് വൈദ‍്യുതിത്തൂണിലിടിച്ചു; പൊലീസ് ഉദ‍്യോഗസ്ഥന് പരുക്ക്

 
Kerala

പൊലീസ് ജീപ്പ് വൈദ‍്യുതിത്തൂണിലിടിച്ചു; പൊലീസുകാരന് പരുക്ക്

കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്

Aswin AM

കോഴിക്കോട്: പൊലീസ് ജീപ്പ് വൈദ‍്യുതിത്തൂണിലിടിച്ചുണ്ടായ അപകടത്തിൽ പൊലീസ് ഉദ‍്യോഗസ്ഥന് പരുക്കേറ്റു. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്.

പരുക്കേറ്റ പൊലീസ് ഉദ‍്യോഗസ്ഥനായ ജിതിനെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെയായിരുന്നു ദേശീയപാതയിൽ വെണ്ണക്കാട് വച്ച് അപകടമുണ്ടായത്.

റോഡിലെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടിച്ചുക്കൊണ്ടിരിക്കുന്നതിനിടെയായിരുന്നു നിയന്ത്രണം വിട്ടത്. മൂന്നു ലക്ഷം കിലോമീറ്ററിലധികം ഓടിയ വാഹനം നിലവിൽ ഓടിക്കാൻ കഴിയുന്ന അവസ്ഥയിലല്ലെന്ന് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്