Achu Oommen 
Kerala

സൈബർ ആക്രമണം: അച്ചു ഉമ്മന്‍റെ മൊഴിയെടുത്തു

അച്ചു ഉമ്മന്‍റെ ജോലി, വില കൂടിയ വസ്ത്രങ്ങൾ, അക്സസറീസ് തുടങ്ങിയവ സംബന്ധിച്ചാണ് സൈബർ ആക്രമണം നടക്കുന്നത്

MV Desk

കോട്ടയം: സൈബർ ആക്രമണം സംബന്ധിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് മൊഴിയെടുത്തു. പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

അച്ചു ഉമ്മന്‍റെ ജോലി, വില കൂടിയ വസ്ത്രങ്ങൾ, അക്സസറീസ് തുടങ്ങിയവ സംബന്ധിച്ചാണ് സൈബർ ആക്രമണം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾക്കെതിരേ ആരോപണമുയർന്നതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ മകൾക്കെതിരേയും ആരോപണവർഷം ആരംഭിച്ചത്.

സംഭവത്തിൽ പരാതി നൽകാനില്ലെന്ന നിലപാടാണ് അച്ചു ഉമ്മൻ നേരത്തെ സ്വീകരിച്ചിരുന്നത്. മുഖമില്ലാത്തവർക്കെതിരേ പരാതി കൊടുക്കാനില്ലെന്നും, ധൈര്യമുള്ളവർ നേരിൽ മുന്നോട്ടുവരണമെന്നും വെല്ലുവിളിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഏതെങ്കിലും വ്യക്തികൾക്കെതിരേയല്ല, ആശയത്തിനെതിരേയാണ് താൻ പരാതി നൽകിയിരിക്കുന്നതെന്നാണ് അച്ചുവിന്‍റെ വിശദീകരണം. അധിക്ഷേപങ്ങൾ തന്‍റെ അച്ഛനായ ഉമ്മൻ ചാണ്ടിക്കെതിരേയാണ്. താൻ കാരണം അച്ഛന്‍റെ യശസിനു കളങ്കം വരരുത് എന്നതിനാലാണ് പരാതി നൽകിയതെന്നും അച്ചു.

ചാനൽ റേറ്റിങ് തട്ടിപ്പ്: ആരോപണം കേന്ദ്രം അന്വേഷിക്കും

ശബരിമല വരുമാനത്തിൽ വൻ വർധന; ഇതുവരെ കിട്ടിയത് 210 കോടി രൂപ

ജഗന്നാഥ ക്ഷേത്രത്തിലെ രത്നസിംഹാസനം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; സുരക്ഷയെവിടെയെന്ന് ചോദ്യം

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു

സാമ്പത്തിക ബാധ്യത; ചാലക്കുടിയിൽ വയോധികൻ ആത്മഹത്യ ചെയ്തു