ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതി; നടൻ സുധിഷീഷിനും ഇടവേള ബാബുവിനുമെതിരെ പൊലീസ് കേസെടുത്തു 
Kerala

ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതി; നടൻ സുധിഷീഷിനും ഇടവേള ബാബുവിനുമെതിരെ പൊലീസ് കേസെടുത്തു

അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഇടവേള ബാബു യുവതിയോട് ആവശ‍്യപെട്ടത്

കോഴിക്കോട്: ലൈംഗിക ആരോപണത്തെ തുടർന്ന് നടൻ സുധീഷിനും ഇടവേള ബാബുവിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.

സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപെടുത്തും. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഇടവേള ബാബു യുവതിയോട് ആവശ‍്യപെട്ടത്. അഡ്ജസ്റ്റ് ചെയ്താൽ 2 ല‍ക്ഷം രൂപ അംഗത്വ ഫീസ് നൽക്കേണ്ടെന്നും കൂടാതെ സിനിമയിൽ നിരവധി അവസരം ലഭിക്കുമെന്നും ഇടവേള ബാബു പറഞ്ഞതായി യുവതി ആരോപിച്ചു. കൂടാതെ സുധീഷും അശ്ശീല ചുവയോടെ സംസാരിച്ചു എന്നും യുവതി വെളിപെടുത്തി.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ