റിനി ആൻ ജോർജ്
കൊച്ചി: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള പരാതികളിൽ നടി റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ.കുളത്തൂർ ജയ്സിങ്. അതിജീവിതകൾ ഇനിയും ഉണ്ടെന്ന് റിനി പരാമർശം നടത്തിയ സാഹചര്യത്തിലാണ് ഈ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.
അതിജീവിതകളെ കണ്ടെത്താനും അവർക്ക് നിയമസഹായവും നീതിയും ഉറപ്പാക്കാനും സാധിക്കണം. അതിനായി റിനിയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ലൈംഗിക അതിക്രമങ്ങൾ മറച്ചു വയ്ക്കുന്ന നടപടി കുറ്റകരമാണെന്നും പരാതിയിലുണ്ട്.
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിനു തൊട്ടു പിന്നാലെയാണ് റിനി മാധ്യമങ്ങളോട് അതിജീവിതകൾ ഇനിയും ഏറെ ഉണ്ടെന്ന് പറഞ്ഞത്.