.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് പതിനഞ്ചുവയസുകാരൻ വീണു മരിച്ചത് ആത്മഹത്യയെന്ന സംശയത്തിൽ പൊലീസ്. സ്കൂളിലെ പ്രശ്നങ്ങളുടെ പേരിൽ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിളിപ്പിച്ചിരുന്നു. തുടർന്നു വീട്ടിലെത്തിയ രക്ഷിതാക്കൾ കുട്ടിയെ ശകാരിച്ചിരുന്നു.
നേരത്തെ മറ്റൊരു സ്കൂളിൽ പ്രശ്നം ഉണ്ടാക്കിയതിന്‍റെ പേരിൽ കുട്ടിയെ സ്കൂൾ മാറ്റി ചേർത്തിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റുമോർട്ടം വ്യാഴാഴ്ച നടത്തും.
സരിൻ - രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയിൽ നിന്ന് വീണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം.
മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി.