Kerala

മേയർ-ഡ്രൈവർ തർക്കം: കെഎസ്ആർടിസി കണ്ടക്‌ടറെ ചോദ്യം ചെയ്യുന്നു

താൻ നൽകിയ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് നേരത്തെ സുബിൻ പറഞ്ഞിരുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് കണ്ടക്‌ടർ സുബിനെ ചോദ്യം ചെയ്യുന്നു. തർക്കത്തിനു പിന്നാലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണു സുബിനെ ചോദ്യം ചെയ്യുന്നത്.

സംഭവത്തെപ്പറ്റി താൻ നൽകിയ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് നേരത്തെ സുബിൻ പറഞ്ഞിരുന്നു. മേയർക്കെതിരെ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് അറിയില്ലെന്നും സുബിൻ പറഞ്ഞിരുന്നു. എന്നാൽ, തർക്കമുണ്ടായ ദിവസം ബസിലുണ്ടായിരുന്ന കണ്ടക്‌ടർ സുബിൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അദ്ദേഹം പൊലീസിനു നൽകിയ മൊഴികൾ തെറ്റാണെന്നും യദു ആരോപിച്ചു.

പിൻ സീറ്റിലാണ് ഇരുന്നതെന്ന് പൊലീസിനോട് പറഞ്ഞതും കള്ളമാണ് കണ്ടക്‌ടർ അപ്പോൾ മുൻ സീറ്റിലായിരുന്നു ഇരുന്നതെന്നും യദു പറഞ്ഞു. സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ എഴുന്നേറ്റ് സീറ്റ് നൽകിയത് കണ്ടക്‌ടറാണെന്നും സഖാവേ ഇരുന്നോളൂ എന്ന് പറഞ്ഞതായും യദു ആരോപിച്ചു. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്‌ടറെ സംശയിക്കുന്നതായും ഡ്രൈവർ യദു പറഞ്ഞു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ