ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ

 

file

Kerala

എസ്എപി ക‍്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ച സംഭവം; രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മനുഷ‍്യാവകാശ കമ്മിഷൻ

സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ‍്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ അലക്സാണ്ടർ തോമസ് നിർദേശം നൽകി

Aswin AM

തിരുവനന്തപുരം: എസ്എപി ക‍്യാംപിൽ പൊലീസ് ട്രെയിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ‍്യാവകാശ കമ്മിഷൻ.

ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ‍്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ അലക്സാണ്ടർ തോമസ് നിർദേശം നൽകി. ആനന്ദിന്‍റെ അമ്മ ചന്ദ്രിക സമർപ്പിച്ച പരാതിയിലാണ് മനുഷ‍്യാവകാശ കമ്മിഷന്‍റെ ഉത്തരവ്.

വിതുര സ്വദേശിയായ ആനന്ദിനെയായിരുന്നു സെപ്റ്റംബർ 18ന് പേരൂർക്കട എസ്എപി ക‍്യാംപിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദിനെ ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും ട്രെയിനിങ് ഉദ‍്യോഗസ്ഥൻ ചീത്ത പറഞ്ഞതായും പരാതിയിൽ പറയുന്നു. മേലുദ‍്യോഗസ്ഥരുടെ പീഡനം ആനന്ദിന്‍റെ മരണത്തിനിടയാക്കിയെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

"ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും"; നിലവിലെ സാഹചര‍്യം അനുകൂലമെന്ന് ദിയാ കുമാരി

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്