പി.വി. അൻവർ |പ്രസീത അഴീക്കോട്

 
Kerala

അൻവർ ശമ്പളം കൊടുത്തു നിർത്തിയിരിക്കുന്ന ആൾക്കൂട്ടം, കബളിപ്പിക്കുകയായിരുന്നു; തൃണമൂൽ കോൺഗ്രസ് വിട്ട് പ്രസീത അഴീക്കോട്

കേരളത്തിൽ ഏതു വിഭാഗമാണ് യഥാർഥ തൃണമൂൽ എന്നതിൽ വ്യക്തത വരുത്താൻ ഇത് വരെ ദേശീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല

Namitha Mohanan

കോഴിക്കോട്: പി.വി. അൻവറിനെതിരേ രൂക്ഷ വിമർശനങ്ങളുന്നയിച്ച് തൃണമൂൽ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ച് സ്റ്റേറ്റ് കോർഡിനേറ്റർ പ്രസീത അഴീക്കോട്. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി പോലും പി.വി. അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രമാണെന്നും പ്രസീത അഴീക്കോട് ആരോപിച്ചു.

കേരളത്തിൽ ഏതു വിഭാഗമാണ് യഥാർഥ തൃണമൂൽ എന്നതിൽ വ്യക്തത വരുത്താൻ ഇത് വരെ ദേശീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. പി.വി. അൻവർ കോൽക്കത്തയിൽ പോയെങ്കിലും മമതാ ബാനർജിയെ കാണാൻ പോലും സാധിച്ചിട്ടില്ല. ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ അൻവറിന് മത്സരിക്കാൻ കഴിയില്ല.

കേരളത്തിൽ ഇനിയും കൂടുതൽ പേർ രാജിവെക്കും. സിജി ഉണ്ണി വിഭാഗമാണോ പി.വി. അൻവർ വിഭാഗമാണോ യഥാർഥ തൃണമൂൽ എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. അൻവർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂൽ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നു. അൻവറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർ ആക്കിയതെന്നും പ്രസീത ആരോപിച്ചു.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല; യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

ഡിജെ കേട്ട് പേടിച്ച് 140 കോഴികൾ ചത്തു; പരാതിയുമായി ഉടമ

വിവാഹാഘോഷത്തിനിടെ ഭാര്യയുമായി വാക്കുതർക്കം, തടയാനെത്തിയ അച്ഛനെ മകൻ കസേരയ്ക്ക് അടിച്ചു കൊന്നു

"കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരികെ നൽകണം"; ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്‌റാൻ മംദാനി

മാതാപിതാക്കൾക്കൊപ്പം ഹോട്ടൽ മുറിയിൽ അവശനിലയിൽ ഒന്നര വയസുകാരൻ; കുട്ടിയെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി