ഫസീല

 
Kerala

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാരുമാത്ര സ്വദേശിനിയായ ഫസീലയാണ് മരിച്ചത്

Aswin AM

തൃശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനിയായ ഫസീലയെയാണ് (23) ചൊവ്വാഴ്ചയോടെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവിന്‍റെ പീഡനം മൂലമാണ് യുവതി ആത്മഹത‍്യ ചെയ്തതെന്നാണ് സംശയം.

ഏറെ നാളുകളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നതായി യുവതി അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഒന്നര വർഷങ്ങൾക്കു മുൻപ് വിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞുണ്ട്. ഗർഭിണിയായിരിക്കെ നൗഫൽ ഫസീലയെ ചവിട്ടിയിരുന്നുവെന്നും ഫസീല രണ്ടാമത് ഗർഭിണിയായതിനു പിന്നാലെയാണ് ഭർത്താവ് മർദിച്ചിരുന്നതെന്നും ഫസീലയുടെ മാതൃ സഹോദരൻ മാധ‍്യമങ്ങളോട് പറഞ്ഞു.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി