മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 
Kerala

ഗവർണർക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്‌‌ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പു വച്ചു. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ഗവർണർ ഏറെക്കാലം തടഞ്ഞു വച്ച ബില്ലിന് അംഗീകാരം ലഭിച്ചതോടെ സംസ്ഥാന സർക്കാരിന് നേട്ടമായി. 2022 ഓഗസ്റ്റിലാണ് സംസ്ഥാന നിയമസഭ ബില്ലുകൾ പാസ്സാക്കിയത്. ഗവർണർ നിരന്തരമായി ബില്ലുകൾ തടഞ്ഞു വച്ചതോടെ ഇതിനെതിരേ സർക്കാർ കോടതിയെ സമീപിച്ചിരുന്നു.

വിഷയത്തിൽ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയതിനു പിന്നാലെയാണ് ഗവർണർ 2023 നവംബറിൽ 7 ബില്ലുകൾ രാഷ്ട്രപതിക്കു വിട്ടത്.

സഹകരണ ഭേദഗതി ബിൽ, ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്ന ബില്, വൈസ് ചാൻ‌സലർ നിയമനത്തിനുള്ള തെരഞ്ഞെടുപ്പു സംബന്ധിച്ച ബിൽ, സഹകര നിയമ ഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതിക്കു കൈമാറിയ മറ്റു ബില്ലുകൾ.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു