Kerala

മട്ടൻ കറി വിളമ്പിയത് കുറഞ്ഞു പോയി! പൂജപ്പുര ജയിലിൽ തടവുകാരന്‍റെ പരാക്രമം

തിരുവനന്തപുരം: പൂജപ്പുര ജയിലിൽ ചോറിനൊപ്പം വിളമ്പിയ മട്ടൻ കറി കുറഞ്ഞു പോയതിൽ പ്രകോപിതനായി തടവുകാരൻ ജയിൽ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. ലഹരിമരുന്നു കേസിൽ തടവിലായ വയനാട് സ്വദേശി ഫൈജാസാണ് മട്ടൻ കറിയുടെ പേരിൽ കൈയാങ്കളി നടത്തിയത്. ശനിയാഴ്ചയാണ് സംഭവം. ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെയും, ജയിൽ സൂപ്രണ്ടിനെയും ആക്രമിച്ചതിനു പിന്നാലെ ഇയാൾക്കെതിരേ പൊലീസ് കേസെടുത്തു.

ശനിയാഴ്ച ജയിൽ മെനുവനുസരിച്ച് തടവുകാർക്ക് ചോറിനൊപ്പം മട്ടൻ കറിയാണ് വിളമ്പുന്നത്. എന്നാൽ കറി വിളമ്പിയ ഉടനെ കുറഞ്ഞു പോയെന്ന് പറഞ്ഞ് ഫൈജാസ് പ്രകോപിതനാകുകയും ഇയാൾക്കു കിട്ടിയ കറി ചവറ്റു കൊട്ടയിൽ തട്ടുകയുമായിരുന്നു. മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ കൂടുതൽ കറി തനിക്കു നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ജയിൽ ടവറിനു മുകളിൽ കയറി ബഹളം വച്ചു. പിന്നീട് ഇയാൾ ജയിൽ പരിസരത്ത് മുഴുവൻ നടന്ന് പ്രശ്നമുണ്ടാക്കി.

മറ്റു ജയിലുകളിലും ഇയാൾ ഇതേ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും തൽക്കാലം ഇയാളെ പ്രത്യേകം വാർഡിലേക്ക് മാറ്റിയതായും ജയിൽ അധികൃതർ പറഞ്ഞു.

ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്കില്ല; പരിശോധനാ ഫലം വന്നതിനു ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

വാഹനമോടിച്ചിരുന്നത് യദു തന്നെ; നടിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന രേഖകൾ പുറത്ത്

വയനാട്ടിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു

സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും: ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു; രാത്രി 8ന് കടലാക്രമണ സാധ്യത, അതീവ ജാഗ്രത