പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം file
Kerala

പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച വയനാട്ടിൽ‌; 2 ദിവസത്തെ പര്യടനം

വയനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും.

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഇന്ന് (oct 28) വയനാട്ടിലെത്തും. 2 ദിവസം പ്രിയങ്ക മണ്ഡലത്തിലുണ്ടാകും. വയനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും.

തിങ്കളാഴ്ച രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി നടക്കുന്ന സ്ഥലത്തെത്തുക. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും 3 മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളില്‍ സംസാരിക്കും.

ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലെ യോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും. രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മുതിര്‍ന്ന പ്രവര്‍ത്തകരുമാണ് പ്രിയങ്കയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലത്തില്‍ എത്തുന്നത്.

വയനാട്ടിലും റായ്‌വേലിയിലും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. നവംബർ 13 നാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാം ടെസ്റ്റിൽ നിലയുറപ്പിച്ച് ജാമി സ്മിത്തും കാർസും; ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

ഇടവേളക്ക് ശേഷം സരോജ് കുമാറും ഉദയഭാനുവും റീ റിലീസിനൊരുങ്ങി; 'ഉദയനാണ് താരം' ആദ്യ ഗാനം റിലീസ് ആയി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്